ദോഹ: സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ഈ കാലഘട്ടത്തിൽ വിജ്ഞാനപ്രവാഹം നിരീക്ഷിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുമായി പ്രത്യേക 'ദേശീയ കൗൺസിലുകൾ' രൂപീകരിക്കണമെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ (DIBF) സാംസ്കാരിക സെമിനാർ ആഹ്വാനം ചെയ്തു. 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിലാണ് വിദഗ്ധർ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
'സംസ്കാരത്തിലൂടെയും മാധ്യമങ്ങളിലൂടെയും വിജ്ഞാന നിർമ്മാണം' എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ പ്രശസ്ത ഖത്തരി എഴുത്തുകാരി മറിയം യാസിൻ അൽ ഹമ്മാദി മുഖ്യപ്രഭാഷണം നടത്തി. ......
ദോഹ: കാലാവസ്ഥാ വ്യതിയാനങ്ങളും വെല്ലുവിളികളും ഉയർത്തിയ പ്രതിസന്ധികളെ മറികടന്ന്, ഖത്തറിൽ ഇത്തവണ റെക്കോർഡ് കാർഷികവിളവ്. ശക്തമായ സർക്കാർ പിന്തുണയും വിപണന സൗകര്യങ്ങളും ഒത്തുചേർന്നതോടെ 2025-26 കാർഷിക സീസൺ സമീപകാലത്തെ ഏറ്റവും മികച്ച വിജയമായി മാറിയെന്ന് പ്രാദേശിക ഫാം ഉടമകളും മാനേജർമാരും സാക്ഷ്യപ്പെടുത്തുന്നു.
സർക്കാർ നടപ്പിലാക്കിയ കാർഷിക കൂപ്പൺ സമ്പ്രദായം കർഷകർക്ക് വലിയ ആശ്വാസമായി. ......
ദോഹ:നിയമപരിഷ്കരണത്തിലും ഭരണനിർവഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഖത്തർ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വ്യക്തമാക്കി ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ (NHRC) 21-ാമത് വാർഷിക റിപ്പോർട്ട് പുറത്തുവന്നു. ആഗോള സമാധാന സൂചികയിൽ (Global Peace Index) മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്കൻ (MENA) മേഖലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തിയ ഖത്തർ, ആഗോളതലത്തിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം റാങ്ക് സ്വന്തമാക്കി. ......
ദോഹ:പൊതുജനങ്ങൾക്കായി ഖത്തർ റെയിൽവേ കമ്പനിയും (ഖത്തർ റെയിൽ) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പി.എച്ച്.സി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന 'ആരോഗ്യയാത്ര' (Journey Toward Health) ബോധവൽക്കരണ പരിപാടിയുടെ മൂന്നാം പതിപ്പിന് നാളെ തുടക്കമാകും. 'ലോക ഫാമിലി ഡോക്ടർ ദിന'ത്തോട് അനുബന്ധിച്ച് മെയ് 18, 19 തീയതികളിൽ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലുള്ള അൽ സദ്ദ് (Al Sadd) സ്റ്റേഷനിലാണ് പരിപാടി നടക്കുക.
യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ വൈദ്യപരിശോധനകളും കൺസൾട്ടേഷനുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ......
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ൽ ആരംഭിച്ച മുപ്പത്തിയഞ്ചാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ൽ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യമായി ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്) സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു.
ഐ.പി.എച് ബുക്ക് സ്റ്റാളിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഖത്തറി കോളമിസ്റ്റായ ജാസിം അൽ ഖുവൈതിർ വ്യാഴാഴ്ച വൈകീട്ട് നിർവഹിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് (സി ഐ സി ) ഖത്തർ പ്രസിഡന്റ് ആർ എസ് അബ്ദുൽജലീൽ , കേന്ദ്ര സമിതിയംഗങ്ങളായ ടി കെ ഖാസിം , നൗഫൽ പാലേരി , സുഹൈൽ ശാന്തപുരം, മുഹമ്മദലി , കെ വി നൂറുദ്ധീൻ , അബ്ദുൽജലീൽ ചടങ്ങിൽ സംബദ്ധിച്ചു.
തുടർന്ന് ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാൾ സന്ദർശിച്ചു.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ലെ H5-14 സ്റ്റാളിലാണ് നൂറുകണക്കിന് തലക്കെട്ടുകളിലായി വൈവിധ്യമാർന്ന പുസ്തക ശേഖരങ്ങളോടെ ഐ.പി.എച് പ്രവർത്തിക്കുന്നത്. ......
ദോഹ: ഖത്തറിലെ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡൻസ് ഇന്ത്യ ഖത്തറിൻ്റെ (എസ്.ഐ.ക്യു) 2026-2027 പ്രവർത്തന കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡൻ്റായി ഫാദിൽ അൻവർ ജനറൽ സെക്രട്ടറിയായി ആദിൽ മൻസൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അമാൻ ഷഹീൻ, റൈഹാൻ സിദ്ദീഖ് എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ......
മേടം: കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ രൂപപ്പെടും. ജോലിയിൽ പുരോഗതിയും പുതിയ അവസരങ്ങളും ലഭിക്കാം.......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ......
മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം വന്നതിന് പിന്നാലെ വിദ്യാർത്ഥി ജീവനൊടുക്കി. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകൻ മുഹമ്മദ് ഷംസാൻ (15)ആണ് മരിച്ചത്. ......